Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cylinder Booking

Wayanad

എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ലെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ഇ​ള​വ്

മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് ഗാ​ര്‍​ഹി​ക എ​ല്‍​പി​ജി സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ന് ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ത്തി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ള​വ് വ​രു​ത്തി.
 ഇ​നി മു​ത​ല്‍ ന​ഗ​ര-​ഗ്രാ​മ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ ഗാ​ര്‍​ഹി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും 25 ദി​വ​സ​ത്തെ ഇ​ട​വേ​ള​യി​ല്‍ അ​ടു​ത്ത സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാം.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലെ യു​ദ്ധ​സാ​ഹ​ച​ര്യ​ത്തെ തു​ട​ര്‍​ന്ന് ആ​ഗോ​ള ഊ​ര്‍​ജ വി​പ​ണി​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി​യും എ​ല്‍​പി​ജി ഇ​റ​ക്കു​മ​തി​യി​ലു​ണ്ടാ​യ സ​മ്മ​ര്‍​ദ​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് 2026 മാ​ര്‍​ച്ച് 12 മു​ത​ല്‍ ഗാ​ര്‍​ഹി​ക സി​ലി​ണ്ട​ര്‍ ബു​ക്കിം​ഗി​ന് നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര മേ​ഖ​ല​ക​ളി​ല്‍ 25 ദി​വ​സ​വും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ 45 ദി​വ​സ​വു​മാ​യി​രു​ന്നു ബു​ക്കിം​ഗു​ക​ള്‍​ക്കി​ട​യി​ലെ ഇ​ട​വേ​ള. ഇ​പ്പോ​ഴ​ത്തെ ഇ​ള​വോ​ടെ 45 ദി​വ​സ​ത്തെ ഇ​ട​വേ​ള ഒ​ഴി​വാ​ക്കി എ​ല്ലാ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും 25 ദി​വ​സ​ത്തി​ന് ശേ​ഷം റീ​ഫി​ല്‍ സി​ലി​ണ്ട​ര്‍ ബു​ക്ക് ചെ​യ്യാ​ന്‍ സാ​ധി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശം പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ളാ​യ ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ഭാ​ര​ത് പെ​ട്രോ​ളി​യം, ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യം എ​ന്നി​വ​യ്ക്ക് കേ​ന്ദ്ര പെ​ട്രോ​ളി​യം-​പ്ര​കൃ​തി​വാ​ത​ക മ​ന്ത്രാ​ല​യം ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പു​തി​യ ഗ്യാ​സ് ക​ണ​ക്‌​ഷ​നു​ക​ളും അ​ധി​ക സി​ലി​ണ്ട​റു​ക​ളും അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​തോ​ടെ 45 ദി​വ​സ​ത്തെ ബു​ക്കിം​ഗ് നി​യ​ന്ത്ര​ണം മൂ​ലം ഉ​പ​ഭോ​ക്താ​ക്ക​ള്‍ നേ​രി​ട്ടി​രു​ന്ന ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്ക് ആ​ശ്വാ​സ​മാ​കും.

 

Latest News

Corehub Up